intuc
സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി എറണാകുളത്ത് നടത്തിയ പ്രകടനം

കൊച്ചി: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികളിലും വിലക്കയറ്റത്തിലും ബി.പി.സി.എൽ സ്വകാര്യവത്കരണത്തിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി പ്രകടനം നടത്തി.

ബോട്ടുജെട്ടിയിൽ ആരംഭിച്ച് ഗാന്ധിസ്‌ക്വയറിൽ സമാപിച്ച പ്രകടനത്തിന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി ഹരിദാസ്, നേതാക്കളായ കെ.എം. ഉമ്മർ എം.എ. ബദർ, കെ.എം. അബ്ദുൾ സലാം, പി. രാജപ്പൻ പിള്ള, സിന്റ ജേക്കബ്, ലിസി ജോർജ്, വിവേക് ഹരിദാസ്, ഷീല ജെറോം തുടങ്ങിയവർ നേതൃത്വം നൽകി.