citu
സ്വകാര്യവത്കരണത്തിനെതിരെ സി.ഐ.ടി.യു ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.പി.സി.എൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സി.ഐ.ടി.യു ആലുവ ഏരിയാ കമ്മിറ്റി മാർക്കറ്റ് കവലയിൽ സംഘടിപ്പിച്ച സായാഹ്നധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.ജെ. ടോമി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, പി.എം. സഹീർ, രാജീവ് സക്കറിയ എന്നിവർ പ്രസംഗിച്ചു.