നെടുമ്പാശേരി: ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇന്ത്യൻ ടീമിലെ മലയാളികൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

80 കിലോ മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ വെങ്കലം നേടിയ നസീമ സുബൈറും ഇവരിൽ ഉൾപ്പെടുന്നു.
ആദ്യമായാണ് ഒരു ഇന്ത്യൻ വനിത രാജ്യന്തര പഞ്ചഗുസ്തി മത്സരത്തിൽ വിജയിയാകുന്നത്. ഇക്കുറി മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. 54 രാജ്യങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വി.ടി. സമീർ ഉൾപ്പെടെ ഒമ്പത് പേർ മലയാളികളാണ്.

പഞ്ചഗുസ്തി അസോസിയേഷൻ വൈസ്. പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട്, ട്രഷറർ എ.ഡി. റാഫേൽ സ്വീകരണത്തിന് നേതൃത്വം നൽകി. നസീമ തിരുവനന്തപുരം സെക്രട്ടേറിയറ്റ് ജീവനക്കാരിയാണ്.