കൊച്ചി: മുഖവൈകല്യം മാറ്റാൻ സൗജന്യശസ്ത്രക്രിയ ക്യാമ്പ് നടത്തുമെന്ന് പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10ന് രാവിലെ കൊച്ചിൻ ടൂറിസ്റ്റ്‌ഹോമിൽ നടക്കുന്ന ക്യാമ്പിൽ മുറിമൂക്ക്,മുറിഞ്ഞ ചെവി, അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിനും തലയ്ക്കും കാണുന്ന മുഴകൾ, ഉന്തിയ മോണ, ഉള്ളിലേക്ക് തള്ളിയ താടി തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിത്സ നൽകും. വിദഗ്‌ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യാധുനിക രീതിയിലായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്ന് ചീഫ് കോ ഓഡിനേറ്റർ ഉമേശ് പോപ്പച്ചൻ പറഞ്ഞു.