കൊച്ചി: ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവം 9,10 തീയതികളിൽ രാമമംഗലത്തു നടക്കും. 9ന് വൈകിട്ട് 4.30ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. • അന്നേ ദിവസം രാവിലെ 10ന് കേളി, 10.30ന് തൃക്കാമ്പുറം ജയന്റെ സോപാന സംഗീതം, 11ന് സംഗീതാർച്ചന എന്നിവ യ ഉണ്ടാകും വൈകിട്ട് 6.30ന് ഡോ.ചേർത്തല കെ.എൻ.രംഗനാഥ ശർമ്മയുടെ സംഗീത കച്ചേരി .
• 10ന് രാവിലെ 10ന് നെച്ചൂർ രതീശൻ നേതൃത്വം നൽകുന്ന പഞ്ചരത്‌ന കീർത്തനാലാപനവും കച്ചേരികളും. വൈകിട്ട് 3ന് കലാമണ്ഡലം അച്യുതാനന്ദനും സംഘവും മിഴാവിൽ പഞ്ചാരിമേളം. 5ന് ഊരമന രാജേന്ദ്രമാരാരും സംഘവും നയിക്കുന്ന സോപാന മഞ്ജരി, 7ന് മീര നങ്ങ്യാരുടെ ഭരതനാട്യം.
സംഗീതോത്സവത്തോടനുബന്ധിച്ചു റോയ് തോമസ് ഊരമനയുടെ ചിത്രപ്രദർശനവും നടക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമിതി സെക്രട്ടറി പി. പി രവീന്ദ്രൻ, അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.