ആലുവ: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഗവ.ആശുപത്രി കവലയിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി .ചെയർപേഴ്സൺ ലിസി എബ്രഹാമിന് നിവേദനവും നൽകി.
കഴിഞ്ഞ രണ്ട് വർഷമായി ബോണറ്റ് നമ്പർ നൽകാമെന്ന് വ്യാമോഹിപ്പിച്ചു നഗരസഭ അധികാരികളും ട്രേഡ് യൂണിയൻ നേതാക്കന്മാരും തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു. തൊഴിലാളികൾ രാഷ്ട്രീയം മാറ്റിവെച്ച് ബോണറ്റ് നമ്പർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. ഒരു യൂണിയന്റെയും കൊടിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.