പറവൂർ : ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്കിന്റെ തെക്കേ നാലുവഴി ശാഖയിൽ ആരംഭിച്ച മുസിരിസ് മീറ്റ്സ് മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ ചെയർമാൻ ടി.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ ആദ്യവില്പന ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ ജലജ രവീന്ദ്രൻ, എൻ.ആർ. സുധാകരൻ, അനിത തമ്പി, കെ.ആർ. സുമാദേവി തുടങ്ങിയവർ സംസാരിച്ചു. ഗുണമേന്മയുള്ള എല്ലാത്തരം ഇറച്ചികളും മിതമായ നിരക്കിൽ മുസിരിസ് മീറ്റ്സിൽ നിന്ന് ലഭിക്കും.