വടവുകോട്: യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ വടവുകോട് ഇടപ്പള്ളിമറ്റത്തിൽ ഫാ. ഇ.ജെ. ഐസക് (87 - വടവുകോട് രാജർഷി മെമ്മോറിയൽ ടി.ടി.ഐ റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മലേക്കുരിശ് ദയറായിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: സാമുവൽ ഐസക് (ബി.എസ്.എൻ.എൽ ആലുവ), ജോർജ് ഐസക് (യു.എസ്.എ), സോണിയ ഐസക് (ഫെഡറൽ ബാങ്ക് ആലുവ). മരുമക്കൾ: ഷൈനി, സുജ, സോയി.