പള്ളുരുത്തി: മട്ടാഞ്ചേരി ഉപജില്ലാ കലോത്സവത്തിന് പള്ളുരുത്തിയിൽ തിരിതെളിഞ്ഞു.എസ്.ഡി.പി.വൈ സ്ക്കൂളിൽ നടന്ന ചടങ്ങ് മേയർ സൗമിനി ജെയിൻ ഉദ്ഘാടനംചെയ്തു.വിദ്യാർത്ഥികളുടെ മാനസികമായ വികാസത്തിനും ഉല്ലാസത്തിനും ഇത്തരം കലാമേളകൾ ഉപകരിക്കുമെന്ന് മേയർ പറഞ്ഞു.സ്ക്കൂൾ മാനേജർ സി.പി.കിഷോർ അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോപ്പി കൂട്ടുങ്കൽ, സാജൻ പള്ളുരുത്തി, ഇടക്കൊച്ചി സലിം കുമാർ, സാജു നവോദയ, പ്രകാശ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ അവാർഡ് ജേതാക്കളായ അദ്ധ്യാപകരെ ആദരിച്ചു. തുടർന്ന് നാടകവും അരങ്ങേറി. 15 വേദികളിലായി നാല് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ 3366 കുട്ടികൾ പങ്കെടുക്കും.