കൊച്ചി: വിഡിയോ ഗെയിം സോഫ്റ്റ്‌വെയർ കമ്പനിയായ യൂണിറ്റി ടെക്‌നോളജീസും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി കൊച്ചിയിൽ യുണൈറ്റ് ഇന്ത്യ സമ്മേളനം സംഘടിപ്പിക്കുന്നു.ഓട്ടോമൊബൈൽ, പ്രതിരോധം, ഗെയിമിംഗ്, സിനിമ, വിദ്യാഭ്യാസം, അനിമേഷൻ തുടങ്ങിയ മേഖലകളിൽ സിമുലേഷൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ എങ്ങനെ സമന്വയിപ്പിക്കാമെന്ന് സമ്മേളനം ചർച്ച ചെയ്യും.

ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഈമാസം 14, 15 തിയതികളിലായാണ് സമ്മേളനം. 1200 ഓളം പ്രതിനിധികൾ പങ്കെടുക്കും.മാറിക്കൊണ്ടിരിക്കുന്ന അനിമേഷൻ സാങ്കേതികവിദ്യയിലെ മാറ്റങ്ങളെക്കുറിച്ചും ചർച്ച നടക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.