പറവൂർ : ഡി.വൈ.എഫ്.ഐ അണ്ടിപ്പിള്ളിക്കാവ് പടിഞ്ഞാറെ യൂണിറ്റിലെ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വടക്കേക്കര പഞ്ചായത്തിന് കീഴിലുള്ള കുര്യാപ്പിള്ളിയിലെ സംസ്കരണ കേന്ദ്രത്തിന് കൈമാറി. യൂണിറ്റ് പ്രസിഡന്റ് നീതു സുമേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഏറ്റുവാങ്ങി.