കൊച്ചി: എറണാകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ പത്തിന് തേവര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.പൂർണിമ നാരായൺ അദ്ധ്യക്ഷയാകും.എസ് .എച്ച് സ്‌കൂൾ മാനേജർ ഡോ അഗസ്റ്റിൻ തോട്ടക്കര മുഖ്യപ്രഭാഷണം നടത്തും. തേവര എസ് .എച്ച് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സെന്റ് മേരീസ് യു പി എസ്, പെരുമാനൂർ സെന്റ് തോമസ് സ്‌കൂൾ എന്നിവിടങ്ങളിലെ 12 വേദികളിലായി മത്സരങ്ങൾ നടക്കും. ഉപജില്ലയിലെ 96 സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കും. കലോത്സവം എട്ടിന് സമാപിക്കും. യു പി , ഹൈസ്‌കൂൾ, എച്ച് എസ് എസ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾ ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടും. എൽ .പി വിഭാഗം മത്സരങ്ങൾ സബ് ജില്ലയോടെ സമാപിക്കും.