ആലുവ: ആലുവ നഗരസഭയിലെ ഭരണമുരടിപ്പിനെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തും. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം കെ.എസ്. അരുൺകുമാർ ധർണ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു.