നെടുമ്പാശേരി: വാടകവീടുകളിലും കൂരകളിലും അന്തിയുറങ്ങുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതഭവനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കുട് ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മിക്കുന്ന 37 -ാമത് വീടിന് തറക്കല്ലിട്ടു.
ശ്രീമൂലനഗരം പഞ്ചായത്ത് ഏഴാം വാർഡ് മനക്കക്കുടിയിൽ രണ്ടു പെൺകുട്ടികളുടെ മാതാവായ ശാലിനിക്കുവേണ്ടി നിർമ്മിക്കുന്ന വീടിന് സിറാജ് കണിയാംകുടി തറക്കല്ലിട്ടു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസാ വർഗീസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹൻ, ഉഷാകുമാരി, മഞ്ജു നവാസ്, വി.വി. സെബാസ്റ്റ്യൻ, കെ.സി മാർട്ടിൻ. സുലൈമാൻ പുതുവാൻകുന്ന്, രശ്മി മോഹൻദാസ്, പി.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജി. ഹരിദാസ്, പി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
അമ്മക്കിളിക്കുട് പദ്ധതിയിൽ പൂർത്തിയായ 28 ഭവനങ്ങൾ കൈമാറുകയും 8 ഭവനങ്ങളുടെ നിർമ്മാണം നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്.