പെരുമ്പാവൂർ:ജോലിക്കിടെ ഷോക്കേറ്റ് ബീഹാർ സ്വദേശിയായ യുവാവ് മരിച്ചു.പിക്കികുമാർ സാഹ് (21) ആണ് മരിച്ചത്.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.നെടുങ്കണ്ണിക്ക് സമീപം മീമ്പാറയിൽ വീടിന്റെ ട്രസ് വർക്ക് ചെയ്യുന്നതിനിടെ മറ്റൊരു തൊഴിലാളി പ്ലഗിൽ നിന്നും അബദ്ധത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബീഹാറിലേക്ക് കൊണ്ടുപോകും.