പറവൂർ: രാത്രിയിൽ കോട്ടുവള്ളി പുഴയിൽചാടിയ കോട്ടുവള്ളി ചുള്ളിക്കാട് വീട്ടിൽ വിൻസി (50) മൃതദേഹം കിട്ടി. തിങ്കാഴ്ച രാത്രി ഒമ്പത് മണിയോടെ കോട്ടുവള്ളി സൗത്തിലാണ് സംഭവം. വെൽഡിംഗ് തൊഴിലാളിയാണ്. രാത്രിയിൽ നാട്ടുകാരും ഫയർഫോഴ്സും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹം കിട്ടിയത്.