വൈപ്പിൻ: സാംസ്‌കാരിക നായകനും എഴുത്തുകാരനും പ്രഭാഷകനും ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം ചെയർമാനുമായ പ്രൊഫ. എം.കെ. സാനുവിന്റെ 93-ാം ജന്മദിനം സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായിയിൽ ആഘോഷിച്ചു. വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ഡോ. എം.പി. അനിത, ഡോ. കെ.എസ്. പുരുഷൻ, പൂയ്യപ്പിള്ളി തങ്കപ്പൻ, സെക്രട്ടറി മയ്യാറ്റിൽ സത്യൻ, കമ്മിറ്റി അംഗം കെ.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.