1
അജിത തങ്കപ്പn


നറുക്കെടുപ്പ് വേണ്ടിവന്നേക്കും

തൃക്കാക്കര: തൃക്കാക്കരയിൽ അടുത്ത ചെയർപേഴ്സൻ ആരെന്ന് ഇന്നറിയാം. ഇടതുവലതുമുന്നണികൾ ഒപ്പത്തിനൊപ്പം കക്ഷി നിലയാണ് തൃക്കാക്കരയിൽ.യു.ഡി.എഫ് സ്ഥാനാർത്ഥി മരോട്ടിച്ചുവട് വാർഡ് കൗൺസിലർ അജിത തങ്കപ്പനെയാണ് നേതൃത്വം മത്സരിപ്പിക്കുന്നത്.എൽ.ഡി.എഫ് പാലച്ചുവട് വാർഡ് കൗൺസിലർ ഉഷ പ്രവീണിനെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്.ഇന്നലെ സി.പി.എം കളമശേരി ഏരിയ കമ്മറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ഉഷ പ്രവീണിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി വൈകീട്ട് എൽ.ഡി.എഫ് യോഗം വിളിച്ചെങ്കിലും സി.പി.ഐ നേതാക്കൾ യോഗത്തിൽ വിട്ടുനിന്നത് സി.പി.എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.എന്നാൽ അടുത്തിടെ നഗരസഭയിൽ നടത്തിയ വിവിധ ഉദ്ഘടനങ്ങളിൽ യുഡിഎഫ് -ബിജെപി പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിലുളള പ്രതിക്ഷേധമാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കാരണം.ഇതിനിടെ മുൻ ചെയർപേഴ്സൻ കെ.കെ നീനുവിനെ മത്സരിപ്പിക്കാത്തതും ഒരു വിഭാഗം കൗൺസിലർമാർക്കിടയിൽ വിമർശനം ഉയർന്നിട്ടുണ്ട്. നിലവിൽ തൃക്കാക്കര നഗരസഭ അദ്ധ്യക്ഷയായിരുന്ന എൽ.ഡി.എഫിലെ ഷീല ചാരുവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കിയതോടെയാണ് അംഗബലം ഒപ്പത്തിനൊപ്പമായത്. യുഡിഎഫ് കൗണ്സിലർമാർക്ക് നേതൃത്വം വിപ്പ് നൽകി.ഇന്ന് രാവിലെ ചേരുന്ന പാർലിമെന്ററി പാർട്ടി യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർക്ക് വിപ്പ് നൽകും.

കക്ഷിനില 43

സി.പി.എമ്മിനെ കൂടാതെ സി.പി.ഐക്ക് മൂന്ന് കൗൺസിലർമാരാണുള്ളത്.

കോൺഗ്രസ് എസിന് 1

,നാല്പത്തി മൂന്ന് വാർഡുകളിൽ യു.ഡി.എഫ് - 21,

എൽ.ഡി.എഫ് - 22 എന്നിങ്ങനെയായിരുന്നു കക്ഷിനില.

പത്തുവർഷം 11 അദ്ധ്യക്ഷന്മാർ

തൃക്കാക്കര നഗരസഭ ഇതുവരെ ഭരിച്ചത് ആക്ടിംഗ് അദ്ധ്യക്ഷർ ഉൾപ്പെടെ 11 പേർ. ഒൻപതു വർഷം മുമ്പു മാത്രം രൂപംകൊണ്ട തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാത്തെ ചെയർമാൻ നാളെ തിരെഞ്ഞെടുക്കപ്പെടും. ഗ്രൂപ്പ് പോരാട്ടവും ചാക്കിട്ടു പിടുത്തവും മൂലം തൃക്കാക്കരയിലെ അദ്ധ്യക്ഷ പദവിയിൽ ആർക്കും കാലാവധി തികയ്ക്കാനായിട്ടില്ല. പി.ഐ.മുഹമ്മദാലി രണ്ടു തവണയും ഷാജി വാഴക്കാല, കെ.കെ.നീനു, എം.ടി.ഓമന, ഷീല ചാരു എന്നിവർ ഓരോ തവണയും അദ്ധ്യക്ഷ പദവിയിലിരുന്നു. ഷെറീന ഷുക്കൂർ, മേരി കുര്യൻ എന്നിവർ രണ്ടു തവണ വീതവും കെ.ടി എൽദോ ഒരു തവണയും ആക്ടിംഗ് അദ്ധ്യക്ഷരായി. ജില്ലാ ആസ്ഥാന നഗരസഭയിലെ വികസന പദ്ധതികൾ ഇഴയുമ്പോഴും കസേരയ്ക്കു വേണ്ടിയുള്ള വടംവലിയിൽ ഇരുമുന്നണികളും സജീവമാണ്. 2010ൽ പി.ഐ.മുഹമ്മദാലി ആദ്യ ചെയർമാനായി. ധാരണ പ്രകാരം 2013ൽ അദ്ദേഹം രാജിവച്ചപ്പോൾ മുസ്‌ലിം ലീഗിലെ ഷെറീന ഷുക്കൂർ ആക്ടിംഗ് അദ്ധ്യക്ഷയായി. പിന്നീട് കോൺഗ്രസിലെ ഷാജി വാഴക്കാല ചെയർമാൻ പദവിയിലെത്തി. ഒരു വർഷം കഴിഞ്ഞ് അദ്ദേഹത്തിനും രാജി വയ്ക്കേണ്ടി വന്നു. വീണ്ടും ഷെറീന ആക്ടിംഗ് അദ്ധ്യക്ഷ. ഒരു മാസത്തിനകം പി.ഐ.മുഹമ്മദാലി വീണ്ടും അദ്ധ്യക്ഷനായി. 2015ൽ നഗരസഭ തിരഞ്ഞെടുപ്പിനു ശേഷം സി.പി.എമ്മിലെ കെ.കെ.നീനു അദ്ധ്യക്ഷയായി. നീനുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയപ്പോൾ കോൺഗ്രസിലെ മേരി കുര്യൻ ആക്ടിംഗ് അദ്ധ്യക്ഷയായി. ശേഷം കോൺഗ്രസിലെ എം.ടി.ഓമന അദ്ധ്യക്ഷ പദവിയിലെത്തി. ഇന്ന് രാവിലെ ചേരുന്ന പാർലിമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാർക്ക് വിപ്പ് കൊടുക്കാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ എസ്.സി സംവരണമാണ് അദ്ധ്യക്ഷ പദവി.