പള്ളുരുത്തി: കുമ്പളങ്ങിയിൽ കൂറ്റൻ മരം കടപുഴകിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ എത്തിങ്കൽ ബസ് സ്റ്റോപ്പിനു സമീപത്തെ മരമാണ് വീണത്. ഇതു മൂലം കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയായി മാറി. ഇതിന് സമീപം പാർക്ക് ചെയ്തിരുന്ന 2 സ്ക്കൂട്ടറുകളും തകർന്നു.പുലർച്ചെ ആയതിനാൽ ആളപായമില്ല. മട്ടാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മണിക്കൂറുകൾ കൊണ്ട് മരം മുറിച്ചു മാറ്റിയത്.