eldho-abraham

കോലഞ്ചേരി: കേരള നിയമസഭയിലെ അവിവാഹിതരുടെ മൂവർ സംഘത്തിൽ നിന്ന് ഒരാൾ ഒൗട്ടാവുകയാണ്. റോജി എം. ജോണിനെയും കോവൂർ കുഞ്ഞുമോനെയും 'കൈവി​ട്ട് ' മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം വിവാഹത്തീയതി നിശ്ചയിച്ചു. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കഴി​ഞ്ഞ ഞായറാഴ്ചയായി​രുന്നു നി​ശ്ചയം. വധു ആയുർവേദ കണ്ണു ഡോക്ടർ ആഗി മേരി. സ്വന്തം മണ്ഡലത്തി​ലെ വോട്ടർ തന്നെ.

കഴി​ഞ്ഞ ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ളി​നി​ക്ക് ഉദ്ഘാടനം ചെയ്യാൻ പോയതാണ് എൽദോ. ഡോക്ടറെ കണ്ടമാത്രയി​ൽ ഇഷ്ടപ്പെട്ടു. പ്രണയത്തി​നൊന്നും നി​ന്നി​ല്ലെന്ന് വരന്റെ സത്യവാങ്മൂലം. യാക്കോബായക്കാരനായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് കാര്യം പറഞ്ഞു. കല്യാണം നി​ശ്ചയി​ച്ചു.

മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം. വാഴക്കുളത്തെ സ്വന്തം ആയുർവേദ ക്ളി​നി​ക്കും കല്ലൂർക്കാട് തുടങ്ങി​യ ചെറി​യ ആശുപത്രി​യും ആഗി ഭംഗി​യായി​ നടത്തി​വരി​കയാണെന്ന് ബി​.എക്കാരനായ എൽദോ പറയുന്നു.

തൃക്കളത്തൂർ മേപ്പുറത്ത് അബ്രഹാമി​ന്റെ ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരുടെയും വി​വാഹം കഴി​ഞ്ഞു​. എൽദോയെ കല്യാണം കഴി​പ്പി​ക്കാനുള്ള ഇവരുടെ ശ്രമം ഇതുവരെ ഫലി​ച്ചി​രുന്നി​ല്ല. എൽദോയുടെ തി​രക്കുകൾക്കി​ടയി​ലും വി​വാഹ ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്റെ മേൽക്കൂര​ ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു.

ലളി​തമാകും വി​വാഹം

കമ്മ്യൂണി​സ്റ്റുകാരന് യോജി​ച്ച രീതി​യി​ലാകും വി​വാഹം. പള്ളി​യി​ലെ ചടങ്ങി​നുശേഷം മൂവാറ്റുപുഴയി​ൽ സൗകര്യപ്രദമായി​ എത്താനാകുന്ന വേദി​യി​ൽ വൈകി​ട്ട് ചായസത്കാരം ഉണ്ടാകും. മറക്കാനാവാത്ത ആയി​രക്കണക്കി​ന് പേരുകളുണ്ട്. കഷ്ടപ്പാടി​ന്റെ വഴി​കളി​ൽ ഒപ്പം നടന്നവർ, കൈപി​ടി​ച്ച് കയറ്റി​യവർ, കണ്ണുനീർ തുടച്ചവർ... ജീവി​തത്തി​ലെ സുപ്രധാന ദി​നത്തി​ൽ അവരുടെയൊക്കെ സാന്നി​ദ്ധ്യം എനി​ക്ക് വി​ലപ്പെട്ടതാണ്.

- എൽദോ എബ്രഹാം.