വൈപ്പിൻ : കേരള ഉൾനാടൻ ഫിഷറീസ്, അക്വാകൾച്ചർ ആക്ട് സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങൾ അനുസരിച്ച് ജില്ലയിൽ നിലവിലുള്ള അംഗീകൃത ചീനവലകളുടെയും ഊന്നിവലകളുടെയും ലൈസൻസും രജിസ്‌ട്രേഷനും വീണ്ടും എടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വീണ്ടും എടുക്കാത്തവർ 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട മേഖലയിലെ ഫിഷറീസ് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഹാജരായി വലയുടെ ഉടമസ്ഥാവകാശം , കൈവശാവകാശം സംബന്ധിച്ച യഥാർത്ഥ രേഖകൾ ഹാജരാക്കി രജിസ്‌ട്രേഷൻ നടപടി സ്വീകരിക്കണം. തുടർന്ന് ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ ബന്ധപ്പെട്ട വലകളിൽ പ്രദർശിപ്പിക്കണം. അല്ലെങ്കിൽ വലകൾ അനധികൃതമാണെന്ന് കണ്ടെത്തി നീക്കംചെയ്യും.