sammelanm
കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് കുഴുപ്പിള്ളിയിൽ തുടക്കമായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.സി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. അജിത്ത്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ്, ശ്രീജി തോമസ്, കെ.എൽ. ദിലീപ്കുമാർ, കെ.എസ്. ജയ്ദീപ്, പി.ഒ. ആന്റണി, പ്രവിത അനീഷ്, വി.ആർ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ ഉദ്ഘാടനം ചെയ്യും.