പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പി.എ.സഗീറിന്റെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.തുടർന്ന് ഒരു മണിക്കൂർ നേരം ഗതാഗതം തടസപ്പെട്ടു.തുടർന്ന് സി.ഐ. ജോയ് മാത്യം വിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്തു.15 പേർക്കെതിരെ കേസെടുത്തതായി സി.ഐ.പറഞ്ഞു. വർഷങ്ങളായി ഈ ഭാഗത്തെ റോഡുകൾ തകർന്ന് തരിപ്പണമായികിടന്ന ട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.