കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കും സമീപവാസികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സ്‌കൂളുകളിൽ കുടിവെള്ള യൂണിറ്റുകൾ ആരംഭിക്കുന്ന 'കുടിവെള്ളം' പദ്ധതി ജില്ലയിലും തുടങ്ങി.

ആദ്യ യൂണിറ്റ് എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്.

• കുട്ടികൾക്ക് കുപ്പികളിൽ വെള്ളം വീടുകളിലേക്ക് കൊണ്ടുപോകാം.

• സ്‌കൂൾ പ്രവൃത്തി സമയം ഒഴികെ പരിസരവാസികൾക്കും കുടിവെള്ളം എടുക്കാം.

• വേനൽ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാം.

• വെള്ളപ്പൊക്ക സമയത്തു ക്യാമ്പുകളായി പ്രവർത്തിച്ച സ്‌കൂളുകൾക്കാണ് മുൻഗണന.

• കുടിവെള്ള യൂണിറ്റ് സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകളുടെ വിവരങ്ങൾ ജി.പി.എസ് മാർക്കിംഗ് ചെയ്തു പൊതുജനങ്ങൾക്ക് കണ്ടുപിടിക്കുവാൻ എളുപ്പമാക്കും