കൊച്ചി: മഹാരാജാസ് കോളജിലെ കെമിസ്ട്രി ലാബിന് സമീപം വൈദ്യുതി കണക്ഷൻ ബോർഡിന് തീ പിടിച്ചു. ലാബിലെ യു.പി.എസുമായി ബന്ധിപ്പിക്കുന്ന ബോർഡിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഈ സമയം അദ്ധ്യാപകരും വിദ്യാർത്ഥികളും ലാബിന്റെ സമീപത്തുണ്ടായിരുന്നു. കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ച ഉടൻ തന്നെ കോളേജിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ക്ലബ് റോഡിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമനാംഗങ്ങൾ എത്തിയപ്പോഴേക്കും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.