കൊച്ചി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൻ. സി. പി എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. പി. പീതാംബരൻ ഉദ്ഘാടനം നിർവഹിച്ചു.

നോട്ട് നിരോധനവും മറ്റും മൂലമുണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്നും ഇന്ത്യയ്ക്ക് ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ തീരുമാനിച്ചാൽ കേന്ദ്രത്തിൽ സർക്കാരിന്റെ ആവശ്യമില്ലെന്നും ടി. പി. പീതാംബരൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം. എം. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജയൻ പുത്തൻ പുരയ്ക്കൽ, വി.ജി. രവീന്ദ്രൻ, പി. ജെ. കുഞ്ഞുമോൻ, കെ.ചന്ദ്രശേഖരൻ, കെ.കെ. ജയപ്രകാശ്, കെ.എം. കുഞ്ഞുമോൻ, ടി.പി.സുധൻ, പി.എ. ബോസ്, പി.ഡി. ജോൺസൺ എന്നിവർ പ്രസംഗിച്ചു. ജോണി തോട്ടക്കര, അഡ്വ. സുറിമി ഷക്കീൽ, ശിവരാജ് കോമ്പാറ, സുഷമ വിജയൻ എന്നിവർ നേതൃത്വം നൽകി.