കൊച്ചി: മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം പുതുക്കുരുശി താവറത്ത് രാധാസിൽ സുജിത്താണ് (39) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. കടവന്ത്രയിലെ ഹോട്ടൽ, തുണിക്കടകൾ, കൂൾ ബാർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതി മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. പ്രതി തേവരയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിലെ ഡ്രൈവറാണ്.