#അറവുമാടുകളല്ലെന്ന് യാത്രക്കാർ

#ആലപ്പുഴ- എറണാകുളം പാസഞ്ചർ ട്രെയിനിൽകരി​ദി​നം

മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും

കൊച്ചി:യാത്രക്കാരെ റെയി​ൽവേ അറവുമാടുകളെ പോലെകാണുന്നതി​ൽ പ്രതിഷേധിച്ച് ആലപ്പുഴ- എറണാകുളം പാസഞ്ചർ ട്രെയിനിൽകരി​ദി​നം. കറുത്ത ബാഡ്‌ജും ധരിച്ചായിരുന്നു യാത്ര. ദുരിതങ്ങൾ എണ്ണമിട്ടു നിരത്തി എല്ലാ സ്റ്റേഷൻമാസ്റ്റർമാർക്കും നിവേദനം നൽകി. എറണാകുളം സൗത്ത് സ്റ്റേഷനിൽ രണ്ടായിരത്തോളം യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ കാബിനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സമരം അവസാനിപ്പിച്ചു. രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനി​ന് പകരം കഴിഞ്ഞയാഴ്ച മുതൽ മെമു ഓടിച്ചതോടെ യാത്രക്കാർ കലിപ്പിലാണ്.

# മെമു വേണ്ടെന്ന് യാത്രക്കാർ

മെമുവിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുക, അല്ലെങ്കിൽ ഒരു മെമു കൂടി സർവിസ് നടത്തുക. യാത്രക്കാരുടെ ആവശ്യംഇതാണ്. 16 ബോഗികളുമായി ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ട്രെയിൻ നമ്പർ 56302 പാസഞ്ചറാണ് സർവിസ് നിർത്തിയത്.മൂവായി​രത്തി​ലേറെ പേരായിരുന്നു ഇതിൽ എല്ലാ ദിവസവും യാത്ര ചെയ്തിരുന്നത്. മിക്കവരുംസ്ഥിരം യാത്രക്കാർ .മെമുവിൽ 12 ബോഗികളേയുള്ളൂ. ചിലപ്പോൾ അത് പതി​നൊന്നും പത്തുമൊമൊക്കെയായി ചുരുങ്ങും.. ഇതിൽ റിസർവേഷനുള്ള ബോഗികളി​ൽ സാധാരണ യാത്രക്കാർക്ക് കയറാനാവില്ല. തുറവൂർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ കഴിയാറില്ലെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ ദിനു, ശിവപ്രസാദ്, ജെ. ലിയോൺസ് തുടങ്ങിയവർ പറഞ്ഞു. നിരന്തര സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി മൂന്നു മാസം മുമ്പാണ് പാസഞ്ചർ 16 ബോഗിയുമായി ഓടിത്തുടങ്ങിയത്. അതിനിടയിലാണ് ബോഗികൾ കുറഞ്ഞ മെമു വന്നത്.

കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. റെയിൽവേ മന്ത്രിക്കും റെയിൽവേ അധികൃതർക്കും മാത്രമല്ല മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയാണ് അടുത്തപടി.

ആവശ്യങ്ങൾ അപ്രായോഗി​കമെന്ന് റെയി​ൽവേ

ദീർഘകാലത്തെ ആവശ്യത്തെ തുടർന്നാണ് മെമു സർവിസ് തുടങ്ങിയതെന്ന് റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുതിയൊരു സർവിസ് ഇതേ റൂട്ടിൽ തുടങ്ങുന്നതും കൂടുതൽ ബോഗി ഘടിപ്പിക്കുന്നതുമെല്ലാം അപ്രായോഗികമാണ്. റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്..മെമു ആയതോടെ സമയ ലാഭമുണ്ടെന്ന് അഭിപ്രായമുള്ള യാത്രക്കാരുമുണ്ട്.