കൊച്ചി: കേരളത്തിന്റെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട് നിർമ്മാണ സാങ്കേതികവിദ്യയിലെ രൂപകല്പനയെക്കുറിച്ച് ചർച്ച ചെയ്യാൻ യുവസംരംഭകരും നവീനാശയദാതാക്കളും ഒത്തുചേരുന്ന മേക്കർ ഫെസ്റ്റിന് കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ആതിഥ്യമരുളും.
ബോൾഗാട്ടി പാലസിൽ ഡിസംബർ 14 നാണ് മേക്കർ ഫെസ്റ്റ്. 12 മുതൽ 14 വരെയാണ് ഡിസൈൻ വീക്ക്. മോട്ട്വാനി ജഡേജ ഫൗണ്ടേഷനാണ് മേക്കർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവാക്കളിലും വിദ്യാർത്ഥികളിലും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമാണ് മേള.
നിർമ്മാണ സാങ്കേതികവിദ്യയെക്കുറിച്ച് ചർച്ച നടത്തുകയാണ് ഡിസൈൻ വീക്കിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐ.ടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് : www.makerfestkerala.com ഇ മെയിൽ : makerfestkerala@gmail.com