കൊച്ചി: കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാർക്ക് പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത ഉയർന്ന ശമ്പള സ്‌കെയിൽ ഉടൻ പ്രാബല്യത്തിൽ വരുത്തുക, കെ.എഫ്.സിയിലെ ആർ.ആർ തസ്തികകൾ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എ എബി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി ജാനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ പ്രദീപ്, സിനു പി. ലാസർ, കെ.എം ബാബു, എം.ഡി സേവ്യർ, വൈ. ജോൺകുമാർ, കെ.അർ വിവേക്, ജെ. പ്രശാന്ത്, പി.എ തമ്പ , ഉമേഷ് കുമാർ, നിഷാന്ത് മോഹൻ, എ.എൻ സനന്ദ്, സുനിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.