കൊച്ചി: പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മത്സ്യക്കൃഷിയിൽ പ്രായോഗിക പരിശീലനം നൽകുന്ന പരിപാടി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ് ) ആരംഭിച്ചു. നാലുദിവസം നീളുന്ന പരിപാടി വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 50 കർഷകരാണ് പങ്കെടുക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മത്സ്യക്കൃഷി തുടങ്ങുന്നതിന് ആവശ്യമായ മീൻകുഞ്ഞുങ്ങളും മറ്റ് സാധന സാമഗ്രികളും നൽകും. ചടങ്ങിൽ ഡോ.റിജി ജോൺ അദ്ധ്യക്ഷനായി.