കൊച്ചി: എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി, ഐ.ടി.ഐ, ഡിപ്ളോമ കോഴ്സുകൾ പാസായ 18 നും 30 നുമിടയിൽ പ്രായമുള്ളവർക്കായി കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി കൗശൻ കേന്ദ്ര വഴി സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്സുകൾ ആരംഭിക്കുന്നു. കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം സ്പോക്കൺ ഇംഗ്ളീഷ്, സോഫ്റ്റ് സ്കിൽസ്, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകും.കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവല്മെന്റ് കോർപ്പറേഷൻ( എൻ.എസ്.ഡി.സി ) വിവിധ മേഖലകളിൽ തൊഴിൽ നൽകും. വിവരങ്ങൾക്ക്: 9544111589, 9605355697