ചോറ്റാനിക്കര: പാർശ്വവത്കരിക്കപ്പെട്ട പിന്നോക്ക ജന വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ ജീവിതം തന്നെ സമർപ്പിച്ച ഡോക്ടർ പല്പുവിന് ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന് എസ്.ഡി.സുരേഷ് ബാബു. തലയോലപ്പറമ്പ് കെ.ആർ .നാരായണൻ സ്മാരക എസ്.എൻ.ഡി.പി. യൂണിയൻ പുളികമാലി 1870-ാം നമ്പർ ശാഖയിലെ ഡോക്ടർ പല്പുകുടുംബയോഗത്തിന്റെ 18-മത് വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. 39വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അംഗൻവാടിയിലെ സരോജിനി ടീച്ചറെയും, കഥകളിയിലെ ചുട്ടി കുത്തു കലാകാരനും അവാർഡ് ജേതാവുമായ അർട്ടിസ്റ്റ് രാജൻ ജോണിനെയും ആദരിച്ചു. ശാഖപ്രസിഡന്റ് വി.ടി.സുരേന്ദ്രൻ ,സെക്രട്ടറിഎം.കെ.കുമാരൻ ,എം.എ.മണി, പി.ബി.രാജു, പി.എ.ശശി, രാജേഷ് .ഇ.കൃഷ്ണൻ, അനീഷ് പുളിക്കമാലിൽ,വിനോയി പി.വി എന്നിവർ സംസാരിച്ചു.