soumini
എറണാകുളം ഉപജില്ല കലോത്സവം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു

#യു.പി വിഭാഗത്തിൽ സെന്റ് ജോസഫ് യു.പി.എസ് കടവന്ത്രയും, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽസെന്റ് തെരേസാസ് ലീഡ് ചെയ്യുന്നു

കൊച്ചി: കുട്ടികളിൽ സർഗാത്മക വാസനകൾ വളർത്താൻ കലോത്സവങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. എറണാകുളം ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. തേവര എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ പൂർണിമ നാരായണൻ അദ്ധ്യക്ഷയായി. റവ. ഡോ. അഗസ്റ്റിൻ തൊട്ടക്കര മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സി. കെ. പീറ്റർ, എലിസബത്ത് , ലളിത കെ.കെ, എ.ജെ.ടോമി അന്ത്രപേർ, ജീൻ സെബാസ്റ്റ്യൻ, സിസ്റ്റർ സിമ്മി തോമസ്, എന്നിവർ സംസാരിച്ചു.
മേളയിൽ പങ്കെടുക്കുന്ന 3000 കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് മോളെ വീട്ടിൽ ചന്ദ്രൻ ചോറ്റാനിക്കരയാണ്.ഡിജിറ്റൽ ബാനർ ഉപയോഗിച്ചത് ശ്രദ്ധേയമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള കലോത്സവം വെള്ളിയാഴ്ച സമാപിക്കും. എൽ. പി വിഭാഗത്തിൽ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്‌കൂൾ കച്ചേരിപ്പടിയും.