sc-st
പട്ടികജാതി പട്ടികവർഗ സംരക്ഷണ മുന്നണി മുനമ്പം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പട്ടികജാതിക്കാരനായ വയോധികന്റെ ഭൂമി ചെറായി ബീച്ചിലെ റിസോർട്ടുടമകൾ തട്ടിയെടുക്കുന്നുവെന്നാരോപിച്ച് പട്ടികജാതി-വർഗ സംരക്ഷണ മുന്നണി മുനമ്പം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ജ്യോതിവാസ്, പി.കെ. ശശി, പി.വി. സജീവ്കുമാർ, വി.സി. ജെന്നി, സുശീർ ചെറുപുള്ളി, ബിജു അയ്യമ്പിള്ളി, പി.സി. മജീഷ്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോപിക്കപ്പെട്ട ചെറായി ബീച്ചിലെ ഭൂമി വർഷങ്ങൾക്ക് മുമ്പ് തങ്ങൾ വിലകൊടുത്ത് തീറ് വാങ്ങിയതാണെന്നും പകരമായി ചേന്ദമംഗലത്ത് സ്ഥലം വാങ്ങി നൽകിയിട്ടുണ്ടെന്നുമാണ് റിസോർട്ട് ഉടമകളുടെ നിലപാട്.