ആലുവ: അപകടാവസ്ഥയിലുള്ള തണൽമരം വെട്ടാനുള്ള ഉത്തരവിന്റെ മറവിൽ ആലുവ കടത്തുകടവ് സാംസ്‌കാരിക കേന്ദ്രത്തിലെ മറ്റ് തണൽ മരങ്ങളും വെട്ടാനുള്ള നീക്കം നഗരസഭ സെക്രട്ടറി തടഞ്ഞു.
മരത്തിന്റെ ശിഖിരങ്ങൾ മുറിച്ചപ്പോഴേക്കും ഇതിനെതിരെ സമീപത്തെ ചിത്ര കലാ സംഘടനയുടെ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്.