leelamma
ലീലാമ്മ മാത്യു

കൊച്ചി: 2019-ലെ ഏഷ്യാ പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ അവാർഡുകൾക്കായുള്ള ഫൈനൽ മത്സരത്തിൽ കമ്മ്യൂണിറ്റി സർവീസ് അനൗൺസ്‌മെന്റ് വിഭാഗത്തിൽ ഇന്ത്യയുടെ എൻട്രിയായ 'ജീവനിലേക്കുള്ള ആ ഗോൾഡൻ മിനിറ്റുകൾ' തിരഞ്ഞെടുക്കപ്പെട്ടു.
ആകാശവാണി കൊച്ചി എഫ്.എം പ്രോഗ്രാം മേധാവി ലീലാമ്മ മാത്യുവാണ് സംവിധായക. ടോക്കിയോയിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇതിനു മുമ്പും ദേശീയ അന്തർദേശീയ തലങ്ങളിൽ സംവിധാന മികവിന് ലീലാമ്മ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുമ്പോൾ മസ്തിഷ്‌കമരണം തടയാൻ രോഗിക്ക് നൽകുന്ന സി.പി.ആർ എന്ന അടിയന്തര ജീവൻരക്ഷാ ശുശ്രൂഷയാണ് പ്രമേയം.