ചോറ്റാനിക്കര ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മത്സ്യതൊഴിലാളികൾക്ക് ഐസ് ബോക്‌സുകൾ വിതരണം ചെയ്തു.പഞ്ചായത്ത് അങ്കണത്തിൽ സ്റ്റാൻഡിഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈലജ ആഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹനൻ വിതരണോത്ഘാദനം നിർവഹിച്ചു. ഗ്രമാപഞ്ചായത്തംഗങ്ങളായ സൈബ താജ്ജുദ്ദീൻ. കെ.എസ്.രാധാകൃഷ്ണൻ ,ജലജ മണിയപ്പൻ ,ഷീല സത്യൻ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ബി .ശാന്തകുമാർ സംസാരിച്ചു.