ആലുവ: ഭാരതീയ മസ്ദൂർ സംഘം പ്രവാസ യോജനയുടെ ഭാഗമായി നടന്ന ആലുവ മേഖല പ്രവർത്തകസംഗമം ബി.എം.എസ് സംസ്ഥാന സമിതി അംഗവും വയനാട് ജില്ലാ സെക്രട്ടറിയുമായ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. പ്രഭാകരൻ, വി.കെ. അനിൽകുമാർ , സന്തോഷ് പൈ എന്നിവർ സംസാരിച്ചു.