ldf
എൽ.ഡി.എഫ് ആലുവ മുൻസിപ്പൽ കമ്മിറ്റി നഗരസഭ കാര്യാലയത്തിന് മുൻപിൽ നടത്തിയ ധർണ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നഗരസഭയിൽ വികസനമുരടിപ്പ് ആരോപിച്ച് എൽ.ഡി.എഫ് ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. പി.എം.സഹീർ, എ. ഷംസുദ്ദീൻ, രാജീവ് സക്കറിയ, വി. സോമശേഖരൻ എന്നിവർ സംസാരിച്ചു. അസീസ് എടയപ്പുറം, പി.ടി. പ്രഭാകരൻ, രാജു തോമസ് എന്നിവർ നേതൃത്വം നൽകി.