കൊച്ചി: ഭരണകൂട ഭീകരതയ്ക്കെതിരെ ഈമാസം 12 ന് ആർ.എസ്.പി കളക്ടറേറ്റ് പിക്കറ്റിംഗ് എറണാകുളം ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.പിക്കറ്റിംഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശ്രീകുമാരൻ നായർ, പി.ജി പ്രസന്നകുമാർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ടി വിമലൻ, ജെ. കൃഷ്ണകുമാർ, കെ.എം ജോർജ്, പി.ടി സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.