ചോറ്റാനിക്കര: മുളന്തുരുത്തി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന ജനകീയ കാർഷിക ഗ്രാമ വികസന ബാങ്കിംഗ് പദ്ധതി - 2019 മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യൻ കൊള്ളിനാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ഏറ്റവും നൂതനമായ വായ്പാ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഡെപ്യൂട്ടി മാനേജർ തോംസൺ ജോസഫ്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമൺ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ബാലകൃഷ്ണൻ, മുളന്തുരുത്തി കൃഷിഭവൻ കൃഷി ഓഫീസർ മോളി.പി.എൻ, ബാങ്ക് ഭരണസമിതി അംഗം എൻ. യു. ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികൾ കണയന്നൂർ ബാങ്ക് കൃഷി ഓഫീസർ സേതു പാർവതി വിശദീകരിച്ചു.