കൊച്ചി: ചെറായി കുഴുപ്പിള്ളി ഒമ്പതാം വാർഡിലെ വിവിധ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മരുന്നും ചികിത്സയും നൽകി. ഡോ.കെ.വി. തോമസ്, നഴ്സ് ജിൻസി ഷിന്റോ എന്നിവർ രോഗികളെ പരിശോധിച്ചു. കുഴുപ്പിള്ളി വാർഡ് മെമ്പർ എ.പി. കിഷോർ, ശിവജി, ആത്മമിത്രം പ്രവർത്തകരായ കെ.ജി. സീമ, സി.ആർ. രമേശ്, കോ ഓഡിനേറ്റർ ടി.ആർ. രാജൻ എന്നിവർ നേതൃത്വം നൽകി.