പെരുമ്പാവൂർ: നാല് ദിവസം നീണ്ടുനിന്ന ഉപജില്ല സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും, 611 പോയിന്റുമായി വളയൻചിറങ്ങര എച്ച്.എസ്. എസ് ഒന്നാം സ്ഥാനത്ത് തുടരുന്നു, ജമാ-അത്ത്- തണ്ടേക്കാട് 552 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 501 പോയിന്റുമായി പെരുമ്പാവൂർ ഗേൾസ് എച്ച്.എസ്. മൂന്നാം സ്ഥാനത്ത്. സമാപന സമ്മേളനം വൈകിട്ട് 4 ന് കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഉപജില്ലയിലെ 82 കലാലയങ്ങളിൽ നിന്നും, 341 മത്സര ഇനങ്ങളിലായി,അയ്യായിരത്തിലേറെ മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. . .തിരുവാതിര,സംഘനൃത്തം,ഭരതനാട്യം,ഓട്ടൻതുള്ളൽ തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വീക്ഷിക്കുന്നതിന് നാട്ടുകാരും കലാസ്വാദകരും അടക്കം നിരവധി ആളുകളാണ് കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ കലാനാഗരിയിൽ മൂന്നാം ദിവസമായ ഇന്നലെ എത്തിയത്.