കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ആരോഗ്യവകുപ്പ്, നഗരസഭ, കുടുംബ ശ്രീ ,ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, റെസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ്മ രൂപീകരിച്ചു. രണ്ടാഴ്ച നീളുന്ന ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ യോഗം തീരുമാനിച്ചു. കെ.എസ്. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിലർ സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ രമ്യ രമേശൻ, സൈദുനിശജ, ഹെൽത്ത് ഇൻസ്‌പെപെക്ടർ രാജീവ് കുമാർ ,ആബിത, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.