ആലുവ: ഇന്റർ അൽ അമീൻ ത്രോബാൾ മത്സരത്തിൽ ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്‌കൂൾ തുടർച്ചയായി മൂന്നാം തവണയും വിജയികളായി. അൽ അമീൻ ട്രസ്റ്റ് ചെയർമാൻ സിയാദ് കോക്കർ സമ്മാനങ്ങൾ നൽകി. സ്‌കൂൾ മാനേജർ ഫൈസൽ ഖാദർ, സീനിയർ പ്രിൻസിപ്പൽ ടി. രാജേശ്വരി, പ്രിൻസിപ്പൽ കവിത അലക്‌സാണ്ടർ, ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് താഹിർ, ഷഫീഖ് എന്നിവർ സംസാരിച്ചു.