ആലുവ: വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശിശുദിനത്തിൽ യൂത്ത് ഫ്രണ്ട് (ജേക്കബ്) സെക്രട്ടേറിയറ്റിന് ഏകദിന ഉപവാസം നടത്തും. രാവിലെ പത്തിന് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം, യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ നേതൃത്വം നൽകും. വൈകിട്ട് നാലിന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ നാരങ്ങാനീരു നൽകി ഉപവാസ സമരം അവസാനിപ്പിക്കും.