മരട്. അനധികൃത ഫ്ലാറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാം എന്ന ഉറപ്പ് അധികാരികൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുണ്ടന്നൂർ ജംഗ്ഷനിൽ ഇന്ന് മരട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഉപവാസം നടത്തും. ഉപവാസസമരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.ബാബു തുടങ്ങിയ നേതാക്കൾ യോഗത്തിൽ അഭിസംബോധന ചെയ്യും.