ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ നഗരത്തിലെ 5 വാർഡുകളിൽ ഡെങ്കിക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കി. ഗുരുമന്ദിരം, മദ്രസ, സ്നേഹാലയം, നസ്രത്ത്, താലൂക്ക് ആശുപത്രി എന്നീ വാർഡുകളിലാണ് വീടുകൾ സന്ദർശിച്ച് കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
20 ആശാ പ്രവർത്തകർ 2 ദിവസങ്ങളിലായി 1000 വീടുകൾ സന്ദർശിക്കും.
തോട്ടക്കാട്ടുകര ഫസ്റ്റ് കോൺവന്റ് റോഡിൽ ഡെങ്കിക്കെതിരെ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ ടിമ്മി, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷമ്മി സെബാസ്റ്റ്യൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.