കൂത്താട്ടുകുളം: ചോരക്കുഴി സെൻറ് സ്റ്റീഫൻസ് സിറിയൻ പള്ളിയിൽ പ്രവേശിക്കുവാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മടങ്ങി. അതിരാവിലെ പള്ളിയിലെത്തിയ യാക്കോബായ വിശ്വാസികൾ പ്രധാന ഗേറ്റും മറ്റ് വഴികളും ചങ്ങല പൂട്ടുകൾ കൊണ്ട് അടച്ചു. വിശ്വാസികളുംവൈദി​കരും പള്ളിമുറ്റത്ത് തടിച്ചു കൂടുകയും പ്രാർത്ഥനായജ്ഞം ആരംഭിക്കുകയും ചെയ്തു .ഫാ.ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാന്റെ നേതൃത്വത്തിൽ രാവിലെ ഏഴരയ്ക്ക് പള്ളിയിൽഎത്തിയ ഓർത്തഡോക്സ് വിഭാഗം പ്രധാന ഗേറ്റിന് സമീപം വഴിയിൽ സമാധാന സമരം ആരംഭിച്ചു. ഇതി​നി​ടെ പള്ളിയിൽ പ്രവേശിക്കുന്നതിന് പാെലീസ് സംരക്ഷണം ലഭിക്കുന്നതിനായി മുൻസിഫ് കോടതിയിൽ നൽകിയ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി​.ഈവി​വരമറി​ഞ്ഞഓർത്തഡോക്സ് വിഭാഗംവൈകിട്ട് നാല് മണിയോടെ പള്ളി പരിസരത്തു നിന്ന് പിരിഞ്ഞു.മുൻസിഫ് കോടതി ഉത്തരവ് വരുന്നത് വരെ സമാധാന സമരം നടത്തുമെന്നും വിധി വന്നശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.മുവാറ്റുപുഴ തഹസീൽദാരും പൊലീസും സ്ഥലത്തെത്തിയിരുന്നു.

മൈലാപൂർ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. മാത്യൂസ് ചാലപ്പുറം, ഫാ.ബോബി തറയാനിയിൽ, ഫാ.തോമസ് കൊച്ചുപറമ്പിൽ, ഫാ.ജോയി ആനിക്കുഴി, ഫാ.ജിബി സി പോൾ, ഫാ.മനോജ് വർഗീസ്, ഫാ.കുര്യാക്കോസ് പുതിയപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തി​ലായി​രുന്നുയാക്കോബായ വി​ഭാഗത്തി​ന്റെ പ്രാർത്ഥനാ യജ്ഞം.